ലോകാ സമസ്താ സുഖിനോ ഭവന്തു:

Monday, October 22, 2012

ഇനി നമുക്ക് VLC പ്ലയെര്‍ കൊണ്ട് ഒരു കളി കളിച്ചാലോ?


                                   ഇനി ഞാന്‍ നിങ്ങള്ക്ക് പരിചയ പെടുത്താന്‍ പോകുന്നത് എന്താണന്നു വച്ചാല്‍ android ഫോണില്‍ vlc പ്ലയെര്‍ കൊണ്ട് നിങ്ങളുടെ കമ്പ്യൂട്ടര്‍റിലെ വീഡിയോസ് കണ്ട്രോള്‍ ചെയുന്നത് എങ്ങനെ എന്നതാണ്.
                                                                ഇതിനായി ആദ്യം വേണ്ടത് ഇവിടെ ക്ലിക്കി vlc remote എന്ന സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്തു അത് നിങ്ങളുടെ ഫോണില്‍ ഇന്‍സ്റ്റോള്‍ ചെയ്യുക. ശേഷം ഇവിടെ പോയി Setup Helper for Windows എന്ന സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യുക. പിന്നെ അതിനു ശേഷം നിങ്ങളുടെ ഫോണിലെ vlcremote എന്ന സോഫ്റ്റ്‌വെയര്‍ ഓപ്പണ്‍ ആക്കുക. അതില്‍ കാണുന്ന ആഡ് കമ്പ്യൂട്ടര്‍ എന്ന option സെലക്ട്‌ ചെയുക അതിനു ശേഷം നിങ്ങളുടെ പിസിയില്‍ മുന്‍പ് ഡൌണലോഡ് ചെയ്ത VLCSetup എന്നതു റണ്‍ ചെയുക പിന്നെ അതില്‍ അപ്പോള്‍ വരുന്ന ആ ബോക്സില്‍ android / windows phone / webOS എന്നതില്‍ ക്ലിക്ക് ചെയ്യുക അതിനു ശേഷം run web pairing help എന്ന option സെലക്ട്‌ ചെയുക.അതില്‍ നിങ്ങള്ക്ക് വേണ്ട പാസ്സ്‌വേര്‍ഡ്‌ വന്നിട്ടുണ്ടാകും. അത് എടുത്തു നിങ്ങളുടെ ഫോണില്‍ add കമ്പ്യൂട്ടറില്‍ പോയപ്പോള്‍ ചോദിച്ച പാസ്സ്‌വേര്‍ഡ്‌ എന്ന സ്ഥലത്ത് ടൈപ്പ് ചെയ്യുക. പിന്നെ പെയര്‍ പ്രസ്സ് ചെയ്യക‍. അതിനു ശേഷം വീണ്ടും add കമ്പ്യൂട്ടറില്‍ add manually എന്നതില്‍ ക്ലിക്ക് ചെയ്തു റിമോട്ട് നെയിം എന്ന സ്ഥലത്ത് നിങ്ങളുടെ പേരും റിമോട്ട് അഡ്രസ്‌ എന്ന സ്ഥലത്ത് നിങ്ങള്‍ടെ കമ്പ്യൂട്ടറിന്റെ IP അഡ്രസ്‌ കൊടുക്കുക പിന്നെ സേവ് പ്രസ്സ് ചെയ്യുക. അതിനു ശേഷം എല്ലാം ഓഫ്‌ ആക്കി വീണ്ടും ഓപ്പണ്‍ ആക്കുക. ഇനി നിങ്ങളുടെ vlcplayer നിങ്ങള്ക്ക് നിങ്ങളുടെ ഫോണ്‍ വഴി കണ്ട്രോള്‍ ചെയാന്‍ സാദിക്കും
                      നിങ്ങളുടെ കമ്പ്യൂട്ടറിന്റെ IP അഡ്രസ്‌ അറിയാത്തവര്‍ക്കായി അത് കണ്ടുപിടിക്കാന്‍ ഉള്ള ഒരു മാര്‍ഗം ഞാന്‍ പറഞ്ഞു തരാം.നിങ്ങള്‍ വിന്‍ഡോ 7 ആണ് യൂസ് ചെയുന്നത് എങ്കില്‍ ടെസ്ക്ടോപില്‍ ഷിഫ്റ്റ്‌ കീ പ്രസ്‌ ചെയ്തു മൌസില്‍ റൈറ്റ് ബട്ടണ്‍ പ്രസ്‌ ചെയുക അതില്‍ കാണുന്ന Open Commend window here എന്നതില്‍ ക്ലിക്ക് ചെയുക.വിന്‍ഡോസ്‌ XP ആണ് എങ്കില്‍ റണ്‍ Optionനില്‍ പോയി CMD എന്ന് ടൈപ്പ് ചെയ്തു എന്റര്‍ പ്രസ്‌ ചെയുക. അപ്പോള്‍ വരുന്ന ബോക്സില്‍ Ipconfig എന്ന് ടൈപ്പ് ചെയുക ശേഷം എന്റര്‍ പ്രസ്‌ ചെയുക.അതില്‍ കുറച്ചു താഴെ ആയി Ipv4 address എന്ന് എഴുതിയിരിക്കുനതിന്റെ നേരെ ആയി കാണുന്ന ലെറ്റര്‍ ആണ് നിങ്ങളുടെ പിസിയുടെ IP അഡ്രസ്‌.. ..
vlcplayer കമ്പ്യൂട്ടറില്‍ ഇല്ലാത്തവര്‍ ഇവിടെ ക്ലിക്കൂ

ഇനിയും ശരിയായില്ല എങ്കില്‍ നിങ്ങളുടെ vlcplayer firewall ബ്ലോക്ക്‌ ചെയ്തുരിക്കുകയായിരിക്കും അത് ശരിയാക്കാന്‍ ഇവിടെ ക്ലിക്കൂ

No comments:

Post a Comment