ലോകാ സമസ്താ സുഖിനോ ഭവന്തു:

Sunday, October 28, 2012

ടോറന്റ് ഡൌണ്‍ലോഡ് സ്പീഡ് എങ്ങിനെ കൂട്ടാം?


                    ഞാന്‍ ഇന്ന് ഇവിടെ പറയാന്‍ പോകുനത് എന്താണന്നു വച്ചാല്‍ നമ്മള്‍   എല്ലാവരും torrent വഴി ഡാറ്റ ഡൌണ്‍ലോഡ് ചെയ്യാറുണ്ട്. അതില്‍ അതിന്റെ  ഡൌണ്‍ലോഡിംഗ്  സ്പീഡ് നമ്മള്‍ക്ക് എങ്ങിനെ കൂട്ടാം എന്ന് നോക്കാം
.
                     ഇതിനായി ആദ്യം നിങ്ങള്‍ googleല്‍ നിങ്ങള്ക്ക് ആവശ്യമുള്ള ഡാറ്റ നെയിം സേര്‍ച്ച്‌ ചെയുക. അതില്‍ വരുന്ന എല്ലാ സൈറ്റിലും കയറി അതില്‍ കാണുന്ന Trackers അല്ലങ്കില്‍  സീഡ് എന്ന് കാണുന്ന എല്ലാ ലിങ്കുകളും ഒരു നോട്ട് പാഡ്ല്‍ കോപ്പി ചെയുക. ഇതില്‍ ഒരു കാര്യം ശ്രദ്ധിക്കണം ഒരു ലിങ്ക് കോപ്പി ചെയ്തു കഴിഞ്ഞാല്‍ ഒരു ഗാപ്പ്  ഇടണം ഇതിനായി എന്റര്‍ ബട്ടണ്‍ പ്രസ്‌ ചെയുക.

ഉദാഹരണമായി ഞാന്‍ ഇവിടെ ഒരു സൈറ്റ് കാണിക്കുനുണ്ട്



ഞാന്‍ ഇത് വിന്‍ഡോ 7 ല്‍ ആണ് ചെയ്യുന്നത് മറ്റുള്ള OS ല്‍ വര്‍ക്ക്‌ ചെയുമോ എന്ന് അറിയില്ല ട്ടാ
                         പിന്നെ ഒരുമാതിരി എല്ലാ സൈറ്റ്ലും വര്‍ക്ക്‌ ചെയുന്ന കുറച്ചു ലിങ്കുകള്‍ ഞാന്‍ നിങ്ങള്ക്ക് തരാം ഈ ലിങ്കുകള്‍ നിങ്ങള്‍ കോപ്പി പേസ്റ്റ് ചെയ്യുക. പിന്നെ ഓരോരോ  ഡാറ്റക്കും പ്രതേകം പ്രതേകം കോപ്പി പേസ്റ്റ് ചെയ്യാന്‍ മറക്കരുതേ .
സീഡ് ഡൌണ്‍ലോഡ് ചെയാനായി ഇവിടെ ക്ലിക്കൂ 





Monday, October 22, 2012

നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഉള്ള പഴയ കര്‍സര്‍ കണ്ടു മടുത്തോ എങ്കിലിതാ അതിനു ഒരു പോംവഴി

                   നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഉള്ള പഴയ കര്‍സര്‍ കണ്ടു മടുത്തോ എങ്കിലിതാ അതിനു ഒരു പോംവഴി . ആദ്യം ഇവിടെ പോയി ഈ സോഫ്റ്റ്‌വെയര്‍ ലിങ്ക് ഡൌണ്‍ലോഡ് ചെയൂ. ചെയ്തോ എങ്കില്‍ അപ്പോള്‍ കിട്ടിയ ആ ലിങ്കില്‍ ഡബിള്‍ ക്ലിക്ക് ചെയൂ . ഇനി സ്ക്രീന്‍ ഷോട്ടില്‍ കാണുന്ന പോലെ ചെയുക.

1.ആദ്യം വരുന്ന ബോക്സില്‍ നെക്സ്റ്റ് സ്റെപ് എന്നതില്‍ ക്ലിക്ക് ചെയുക 


2. രണ്ടാമത് വരുന്ന ബോക്സില്‍ അതിനെ ഡൌണ്‍ലോഡ് ചെയാന്‍ അനുവദിക്കുക 


3.മൂനാമത് വരുന്ന ബോക്സില്‍ Install Now എന്നതില്‍ ക്ലിക്ക് ചെയുക 


4. ഇനി വരുന്ന ബോക്സില്‍ I Agree എന്നതില്‍ ക്ലിക്ക് ചെയുക 


                            ഇങ്ങനെ കൂടി ചെയ്തതോടെ‍ ഈ സോഫ്റ്റ്‌വെയര്‍ നിങ്ങളുടെ പിസിയില്‍ ഇന്‍സ്റ്റോള്‍ ആയി കഴിഞ്ഞു. ഇതോടെ  പണി കഴിഞ്ഞു എന്ന് കരുതണ്ടാ ഇനിയും ഉണ്ട് കുറച്ചു പണി കൂടി ആദ്യം Start ല്‍ പോയി കണ്ട്രോള്‍ പാനലില്‍ പോകുക ശേഷം ചെയേണ്ടത് സ്ക്രീന്‍ ഷോട്ട് നോക്കി ചെയൂ  

1. ആദ്യം നിങ്ങളുടെ View By എന്നത്  Small Icon എന്നതില്‍ അല്ലങ്കില്‍ അതിലേക്കു മാറ്റുക. അതിനു ശേഷം മൗസ് എന്ന് കാണുന്നതില്‍ ഡബിള്‍ ക്ലിക്ക് ചെയുക. 



പിന്നീടു വരുന്ന ബോക്സില്‍ pointer എന്നത് സെലക്ട്‌ ചെയുക അതിനു ശേഷം നിങ്ങള്ക്ക് ഇഷ്ടപെട്ട കര്‍സര്‍ തിരഞ്ഞെടുക്കുക പിനീട്  Apply പ്രസ്‌ ചെയുക ഇത്രേ ഉള്ളൂ പണി. 

THEN ENJOY YOUR WORK WITH NEW CURSOR



ഇനി നമുക്ക് VLC പ്ലയെര്‍ കൊണ്ട് ഒരു കളി കളിച്ചാലോ?


                                   ഇനി ഞാന്‍ നിങ്ങള്ക്ക് പരിചയ പെടുത്താന്‍ പോകുന്നത് എന്താണന്നു വച്ചാല്‍ android ഫോണില്‍ vlc പ്ലയെര്‍ കൊണ്ട് നിങ്ങളുടെ കമ്പ്യൂട്ടര്‍റിലെ വീഡിയോസ് കണ്ട്രോള്‍ ചെയുന്നത് എങ്ങനെ എന്നതാണ്.
                                                                ഇതിനായി ആദ്യം വേണ്ടത് ഇവിടെ ക്ലിക്കി vlc remote എന്ന സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്തു അത് നിങ്ങളുടെ ഫോണില്‍ ഇന്‍സ്റ്റോള്‍ ചെയ്യുക. ശേഷം ഇവിടെ പോയി Setup Helper for Windows എന്ന സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യുക. പിന്നെ അതിനു ശേഷം നിങ്ങളുടെ ഫോണിലെ vlcremote എന്ന സോഫ്റ്റ്‌വെയര്‍ ഓപ്പണ്‍ ആക്കുക. അതില്‍ കാണുന്ന ആഡ് കമ്പ്യൂട്ടര്‍ എന്ന option സെലക്ട്‌ ചെയുക അതിനു ശേഷം നിങ്ങളുടെ പിസിയില്‍ മുന്‍പ് ഡൌണലോഡ് ചെയ്ത VLCSetup എന്നതു റണ്‍ ചെയുക പിന്നെ അതില്‍ അപ്പോള്‍ വരുന്ന ആ ബോക്സില്‍ android / windows phone / webOS എന്നതില്‍ ക്ലിക്ക് ചെയ്യുക അതിനു ശേഷം run web pairing help എന്ന option സെലക്ട്‌ ചെയുക.അതില്‍ നിങ്ങള്ക്ക് വേണ്ട പാസ്സ്‌വേര്‍ഡ്‌ വന്നിട്ടുണ്ടാകും. അത് എടുത്തു നിങ്ങളുടെ ഫോണില്‍ add കമ്പ്യൂട്ടറില്‍ പോയപ്പോള്‍ ചോദിച്ച പാസ്സ്‌വേര്‍ഡ്‌ എന്ന സ്ഥലത്ത് ടൈപ്പ് ചെയ്യുക. പിന്നെ പെയര്‍ പ്രസ്സ് ചെയ്യക‍. അതിനു ശേഷം വീണ്ടും add കമ്പ്യൂട്ടറില്‍ add manually എന്നതില്‍ ക്ലിക്ക് ചെയ്തു റിമോട്ട് നെയിം എന്ന സ്ഥലത്ത് നിങ്ങളുടെ പേരും റിമോട്ട് അഡ്രസ്‌ എന്ന സ്ഥലത്ത് നിങ്ങള്‍ടെ കമ്പ്യൂട്ടറിന്റെ IP അഡ്രസ്‌ കൊടുക്കുക പിന്നെ സേവ് പ്രസ്സ് ചെയ്യുക. അതിനു ശേഷം എല്ലാം ഓഫ്‌ ആക്കി വീണ്ടും ഓപ്പണ്‍ ആക്കുക. ഇനി നിങ്ങളുടെ vlcplayer നിങ്ങള്ക്ക് നിങ്ങളുടെ ഫോണ്‍ വഴി കണ്ട്രോള്‍ ചെയാന്‍ സാദിക്കും
                      നിങ്ങളുടെ കമ്പ്യൂട്ടറിന്റെ IP അഡ്രസ്‌ അറിയാത്തവര്‍ക്കായി അത് കണ്ടുപിടിക്കാന്‍ ഉള്ള ഒരു മാര്‍ഗം ഞാന്‍ പറഞ്ഞു തരാം.നിങ്ങള്‍ വിന്‍ഡോ 7 ആണ് യൂസ് ചെയുന്നത് എങ്കില്‍ ടെസ്ക്ടോപില്‍ ഷിഫ്റ്റ്‌ കീ പ്രസ്‌ ചെയ്തു മൌസില്‍ റൈറ്റ് ബട്ടണ്‍ പ്രസ്‌ ചെയുക അതില്‍ കാണുന്ന Open Commend window here എന്നതില്‍ ക്ലിക്ക് ചെയുക.വിന്‍ഡോസ്‌ XP ആണ് എങ്കില്‍ റണ്‍ Optionനില്‍ പോയി CMD എന്ന് ടൈപ്പ് ചെയ്തു എന്റര്‍ പ്രസ്‌ ചെയുക. അപ്പോള്‍ വരുന്ന ബോക്സില്‍ Ipconfig എന്ന് ടൈപ്പ് ചെയുക ശേഷം എന്റര്‍ പ്രസ്‌ ചെയുക.അതില്‍ കുറച്ചു താഴെ ആയി Ipv4 address എന്ന് എഴുതിയിരിക്കുനതിന്റെ നേരെ ആയി കാണുന്ന ലെറ്റര്‍ ആണ് നിങ്ങളുടെ പിസിയുടെ IP അഡ്രസ്‌.. ..
vlcplayer കമ്പ്യൂട്ടറില്‍ ഇല്ലാത്തവര്‍ ഇവിടെ ക്ലിക്കൂ

ഇനിയും ശരിയായില്ല എങ്കില്‍ നിങ്ങളുടെ vlcplayer firewall ബ്ലോക്ക്‌ ചെയ്തുരിക്കുകയായിരിക്കും അത് ശരിയാക്കാന്‍ ഇവിടെ ക്ലിക്കൂ

നിങ്ങളുടെ കയ്യില്‍ ഇതില്ലേ അയ്യേ മോശം മോശം ........

                                     ഇന്ന് ഞാന്‍ നിങ്ങള്ക്ക് പരിചയ പെടുത്താന്‍ പോകുന്നത് ഒരു സൂപ്പര്‍ മൊബൈല്‍ മാനേജര്‍ ആണ്. ഇത് നിങ്ങളുടെ കയ്യില്‍ ഉണ്ടങ്കില്‍ നിങ്ങള്ക്ക് Android ഫോണ്‍ വളരെ ഇസി ആയി മാനേജ് ചെയാം.
                       എങ്ങിനെ ആണ് എന്ന് ഞാന്‍ നിങ്ങള്ക്ക് പറഞ്ഞു തരാം. ആദ്യം ഇവടെ പോയി ഈ സോഫ്റ്റ്‌വെയര് (Wondershare MobileGo for Android)   നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഡൌണ്‍ലോഡ് ചെയ്തു ഇന്‍സ്റ്റോള്‍ ചെയൂ. ചെയ്തോ           അതിനു ശേഷം നിങ്ങളുടെ മൊബൈലില്‍ വേറെ ഒരു സോഫ്റ്റ്‌വെയര്‍ കൂടി ഇന്‍സ്റ്റോള്‍ ചെയാനായിട്ടുണ്ട് അത് ലഭിക്കാനായി ഇവിടെ ക്ലിക്കൂ അതും കഴിഞ്ഞോ എങ്കില്‍ നിങ്ങളുടെ മൊബൈല്‍ ഒരു കേബിള്‍ വഴി കമ്പ്യൂട്ടര്‍മായി കണക്ട് ചെയൂ.(Wifi വഴിയും കണക്ട് ചെയാം പക്ഷെ അത് അത്ര സേഫ് ആയ പണിയല്ല കേബിള്‍ വഴിയാണ് എപ്പഴും സേഫ് ) അതിനു ശേഷം നിങ്ങളുടെ മൊബൈല്‍ ഏതാണ്‌ എന്ന് സെലക്ട്‌ ചെയൂ അതും കഴിഞ്ഞോ. എന്റമ്മച്ചീ നിങ്ങള്‍ ആളൊരു പുലി തന്നെ കേട്ടോ. ഇനി നിങ്ങള്ക്ക് എതു സോഫ്റ്റ്‌വെയര്‍ വേണംഎങ്കിലും മൊബൈലില്‍ ഡൌണ്‍ലോഡ്  ചെയ്തു ഇന്‍സ്റ്റോള്‍ ചെയാനും അണ്‍ ഇന്സ്ടാല്‍ ചെയാനും, സ്ക്രീന്‍ ഷോട്ട് എടുക്കാനും, ഡാറ്റയും, അപ്ലിക്കേഷന്‍കളും കോണ്ടക്ട്സ് ഒകെ വളരെ ഈസി ആയി ബാക്ക്അപ്പ്‌ എടുക്കാനും പുതിയ കോണ്ടക്ട്സ് ആഡ് ചെയാനും  സാദിക്കും. ഇത് വച്ച് നിങ്ങള്ക്ക് വരുന്ന കാള്‍കളും മാനേജ് ചെയാന്‍ കഴിയും




അപ്ലിക്കേഷന്‍നില്‍ പോയി  റൈറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ വരുന്ന ബോക്സില്‍ അപ്ലിക്കേഷന്‍ SD കാര്‍ഡിലേക്ക്‌ മൂവ് ചെയാനും കഴിയും 

Friday, October 19, 2012

സോഫ്റ്റ്‌വെയര്‍ ഇലാതെ വിന്‍ഡോസ്‌ 7നില്‍ സ്ക്രീന്‍ ഷോട്ട് എടുക്കാന്‍

                         ഹലോ എല്ലാവര്ക്കും സുഖം എന്ന് വിശ്വസിക്കുന്നു
                                                             
                                       ഇന്ന് ഞാന്‍ പരിചയ പെടുത്താന്‍ പോകുന്ന സോഫ്റ്റ്‌വെയര്‍  വിന്‍ഡോസ്7 യൂസ് ചെയുന്നവര്‍ക്ക്  വേണ്ടിയുള്ളതാണ് .                                                                                                 എലാ വിന്‍ഡോസ്‌ 7ലും ഒളിഞ്ഞിരിക്കുന്ന ഒരു സോഫ്റ്റ്‌വെയര്‍ ആണിത്  .ഇതിന്റെ പേര് SNIPPING TOOL എന്നാണു. ഇത് വച്ച് നമ്മള്‍ക്ക്  ആവശ്യമുള്ള സ്ക്രീന്‍ ഷോട്ട് എടുക്കാന്‍ കഴിയും. ഇതിനായി ആദ്യം സ്റ്റാര്‍ട്ട്‌ ബട്ടണ്‍ പ്രസ്‌ ചെയുക.അതില്‍  സേര്‍ച്ച്‌ എന്നാ സ്ഥലത്ത്  SNIPPING TOOL എന്ന് ടൈപ്പ് ചെയുക അപ്പോള്‍ നമ്മള്‍ പറഞ്ഞ ആ സോഫ്റ്റ്‌വെയര്‍ മുകളില്‍ വരും. അതിനു മുന്‍പ്  നമ്മള്‍ക്ക് ആവശ്യമുള്ള (സ്ക്രീന്‍ ഷോട്ട് എടുകേണ്ട) പേജ് ഓപ്പണ്‍ ആക്കി വയ്ക്കുക ശേഷം സോഫ്റ്റ്‌വെയര്‍ ഓപ്പണ്‍ ആക്കുക. അപ്പോള്‍ നമ്മുടെ കര്‍സര്‍ കുരിശു പോലെ ആക്കും അത് നമ്മള്‍ക്ക് ആവശ്യമുള്ള സ്ഥലത്ത് കൊണ്ട് വച്ച് ആവശ്യമുള്ള  അത്ര  ഭാഗം ഡ്രാഗ്  ചെയുക. ശേഷം വരുന്ന ബോക്സില്‍ ഫയലില്‍ പോയി സേവ് ആസ്  ചെയ്തു നമുക്ക് ആവശ്യമുളള സ്ഥലത്ത് സേവ് ചെയുക അത്രയേ ഉള്ളു കാര്യം. ഇനിയും സംശയം ഉള്ളവര്‍ സ്ക്രീന്‍ ഷോട്ട് നോക്കി പഠിക്കുക.

ആദ്യം സ്റ്റാര്‍ട്ട്‌ ബട്ടണ്‍ പ്രസ്‌ ചെയുക  


 അതിനു ശേഷം ആവശ്യമുള്ള അത്ര ഭാഗം കര്‍സര്‍ കൊണ്ട് ഡ്രഗ് ചെയുക. 


അതിനു ശേഷം ഫയലില്‍ പോയി ആവശ്യമുള്ള സ്ഥലത്തേക്ക് സേവ്  ചെയുക 

  അപ്പോള്‍ സ്ക്രീന്‍ ഷോട്ട് റെഡി 

Wednesday, October 17, 2012

നിങ്ങളുടെ ബ്ലോഗിന്റെ റൈറ്റ് ബോട്ടം കോര്‍ണറില്‍ മുകളിലേക്ക് പോകാം (BACK TO TOP) എന്നാ ബട്ടണ്‍ എങ്ങിനെ ആഡ് ചെയാം?

                                  എല്ലാവര്ക്കും നമസ്കാരം ഇന്ന് ഞാന്‍    പരിചയ പെടുത്താന്‍ പോകുന്ന കാര്യം  എന്താണന്നാല്‍ നിങ്ങളുടെ  ബ്ലോഗിന്റെ റൈറ്റ് ബോട്ടം കോര്‍ണറില്‍  എങ്ങിനെ ആണ് മുകളിലേക്ക് പോകാം (BACK TO TOP) എന്നാ ബട്ടണ്‍ ആഡ്  ചെയുന്നത്  എന്നതാണ് 
                       ഇതിനായി ആദ്യം നിങ്ങളുടെ ബ്ലോഗില്‍ സൈന്‍ ഇന്‍ ചെയുക. അതിനു ശേഷം മുകളില്‍ കാണുന്ന ബാറിലെ ഡിസൈന്‍ എന്ന ബട്ടണില്‍ ക്ളിക്ക് ചെയുക ശേഷം ഇടതു ഭാഗത്ത്‌ കാണുന്ന ബാറില്‍ നിന്നും LAYOUT സെലക്ട്‌ ചെയുക.ശേഷം ഏതെങ്കിലും ADD A GADGET എന്നതില്‍ ക്ളിക്ക് ചെയുക.ശേഷം അതില്‍ HTML/JAVAScript സെലക്ട്‌ ചെയുക ശേഷം ടൈറ്റില്‍ എന്തകിലും പേര് നല്‍കുക. ശേഷം Content എന്നാ സ്ഥലത്ത്    താഴെ തന്നിരിക്കുന്ന വാക്കുകള്‍ കോപ്പി പേസ്റ്റ് ചെയുക

<a alt="Back to Top" style="display:scroll;position:fixed;bottom:10px;right:2px;" href="#"title="BacktoTop"><img onmouseover="this.src=&#39;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgej_uODzJp8uGjNmAXQDbYi3kHagbKGSnWGbD-h5B7ldFjyKhgzlH6ictDCKqKtzh0RgE6ZzTQCLXfWwRuPMMxdYiMrAPkv73UdNZcOWW9B0B7SImUPwmxbgY-Hd8XaFSYDrpkTrdHS1U/s1600/Back2Top_2.jpg&#39;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj4EKt5m0fLlb798li7SO4fdnrJtieJt6WN0tVqVnzdYtuEHIEJD83lPWTLXrOpYAZSst-pfyjHWFV3gG_uuOP8PE6WkytbCkvoY62ED8jNbVXrhB1jvveKdsCMnx5N2Zuds4dlD1tA08o/s1600/B2T_Small.jpg" onmouseout="this.src=&#39;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj4EKt5m0fLlb798li7SO4fdnrJtieJt6WN0tVqVnzdYtuEHIEJD83lPWTLXrOpYAZSst-pfyjHWFV3gG_uuOP8PE6WkytbCkvoY62ED8jNbVXrhB1jvveKdsCMnx5N2Zuds4dlD1tA08o/s1600/B2T_Small.jpg&#39;" /></a>

Add
ഇനി സേവ് ചെയുക ഇനി നിങ്ങളുടെ ബ്ലോഗില്‍ ചെന്ന് നോക്കൂ കണ്ടിലെ അത്ഭുദം 

Friday, October 12, 2012

നിങ്ങളുടെ കയ്യില്‍ ANDROID ഫോണ്‍ ഉണ്ടോ ഉണ്ടങ്കില്‍ നിങ്ങളുടെ മൗസ് ഉം കീ ബോര്‍ഡ്‌ഉം വലിച്ചെറിയൂ .


                    അടുത്തതായി ഞാന്‍ പറയാന്‍ പോകുന്നത് നിങ്ങളുടെ കയ്യില്‍ ANDROID ഫോണ്‍ ഉണ്ടോ  ഉണ്ടങ്കില്‍ നിങ്ങളുടെ മൗസ് ഉം കീ ബോര്‍ഡ്‌ഉം വലിച്ചെറിഞെക്കൂ (എങ്ങോട്ടാണ് കളയുന്നത് എന്ന് എന്നോടൊന്നു പറയണേ ഹി ഹി)

                        ഇത് വര്‍ക്ക്‌ ആവണം എങ്കില്‍ നിങ്ങളുടെ പിസിയില്‍ WIFI ഉണ്ടായിരിക്കണം ഇല്ലാത്തവര്‍ ഓടി പോയി അത് ഉള്ള കമ്പ്യൂട്ടര്‍ വാങ്ങി കൊളൂ ഹി ഹി ഹി
                           ആദ്യം ഇവിടെ ക്ലിക്കി (Remotedroid) സോഫ്റ്റ്‌വെയര്‍ മൊബൈലില്‍ ഡൌണ്‍ലോഡ് ചെയൂ  അതിനു ശേഷം നിങ്ങളുടെ പിസിയില്‍ മറ്റൊരു സോഫ്റ്റ്‌വെയര്‍ കൂടി ഡൌണ്‍ലോഡ് ചെയ്യാന്‍ ഉണ്ട് അതിനായി ഇവിടെ ക്ലിക്കികോ
                      ഇത് രണ്ടും ചെയ്തു കഴിഞ്ഞാല്‍ നിങ്ങളുടെ പിസിയില്‍ ഡൌണ്‍ലോഡ് ചെയ്ത ആ സോഫ്റ്റ്‌വെയര്‍ റണ്‍ ചെയിക്കുക. അപ്പോള്‍ സ്ക്രീന്‍ ഷോട്ടില്‍ കാണുന്ന പോലെ നിങ്ങളുടെ പിസിയില്‍ Your IP Address is എന്ന് കാണിച്ചിരിക്കുന്ന ആ നമ്പര്‍ എടുത്തു നിങ്ങളുടെ മൊബൈലില്‍ ip നമ്പര്‍ ചോദിച്ചിരിക്കുന്ന ആ സ്ഥലത്ത് ടൈപ്പ് ചെയുക .ശേഷം കണക്ട് പ്രസ്‌ ചെയുക കലാസ് (കഴിഞ്ഞു) ഇനി നിങ്ങളുടെ മൗസ്ഉം കീ ബോര്‍ഡും എടുത്തു കളഞ്ഞോളൂ അതിന്റെ ജോലിയെല്ലാം ഇനി നമ്മുടെ ഫോണ്‍ ചെയ്തോളും
                പിന്നെ ഈ സോഫ്റ്റ്‌വെയര്‍ നിങ്ങളുടെ പിസിയില്‍ വര്‍ക്ക്‌ ആവണമെങ്കില്‍ നിങ്ങളുടെ പിസിയില്‍ ജാവ ഉണ്ടായിരിക്കണം അത് ഇല്ലാത്തവര്‍ ഇവിടെ ക്ലിക്കികോ
         ആദ്യമൊക്കെ കുറച്ചു ബുദ്ധിമുട്ടൊക്കെ ഉണ്ടാകും പിന്നെ പിന്നെ അത് ശീലമായികൊളളും
                               അപോ കമന്റ്‌ ഇടാന്‍ മറക്കണ്ടാ